onavillu

തിരുവനന്തപുരം: ഓണവില്ലിന്റെ ചരിത്രവും സംസ്കാരവും പൈതൃകവും പറയുന്ന ഓണവില്ല് - ദി ഡിവൈൻ ബോ എന്ന ഡോക്യുമെന്ററി 8ന് ജിയോ സിനിമയിൽ റിലീസ് ചെയ്യും.ആനന്ദ് ബനാറസും ശരത് ചന്ദ്ര മോഹനും ചേർന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് വ്യവസായി അഭിനവ് കൽറയാണ്. നടന്മാരായ മമ്മൂട്ടിയുടേയും ഉണ്ണി മുകുന്ദന്റെയും ശബ്ദസാന്നിദ്ധ്യം ഡോക്യുമെന്ററിയിലുണ്ട്.ബോളിവുഡ് ഗായിക താനിയ ദേവ് ഗുപ്ത ആലപിച്ച തിരുവിതാംകൂറിന്റെ പഴയ ദേശീയഗാനം ഈ ഡോക്യൂമെന്ററിയിലൂടെ പ്രേക്ഷകരിലേക്ക് വീണ്ടും എത്തും. ബെൽജിയൻ സംഗീത സംവിധായകൻ സ്റ്റീഫൻ ഓർലണ്ടോയാണ് സംഗീതം നൽകിയിരിക്കുന്നത്. ബെൽജിയൻ ശബ്ദസംയോജകനായ പിയെറി ബർത്തോലോം സൗണ്ട് മിക്സിങ് നിർവഹിച്ചിരിക്കുന്നു.