
തിരുവനന്തപുരം: മതേതര ജനാധിപത്യ മുന്നണി പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും മത്സരിക്കുമെന്ന് ചെയർമാൻ എസ്.സുവർണകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.സുവർണകുമാർ (തൃശൂർ), ദിവാകരൻ പള്ളത്ത് (പാലക്കാട്), പി.ചന്ദ്രബോസ് (ആലപ്പുഴ), സ്വാമി സുഖാകാശ സരസ്വതി (പത്തനംതിട്ട), ഗോകുലം സുരേഷ്‌കുമാർ (കൊല്ലം), നന്ദാവനം സുശീലൻ (തിരുവനന്തപുരം) എന്നീ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മറ്റുള്ളവരെ പിന്നീട് പ്രഖ്യാപിക്കും.