hi

വെഞ്ഞാറമൂട്:പ്ലസ് വൺ വിദ്യാർത്ഥിനി വെഞ്ഞാറമൂട് മൂളയം ബാലഗോപാലന്റെയും ഷിമിയുടെയും മകൾ അഭിരാമി(16) തൂങ്ങിമരിച്ച നിലയിൽ.ബുധൻ രാത്രി എട്ട് മണിയോടെ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്നതുകണ്ട വീട്ടുകാർ അഴിച്ചിറക്കി ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി മരിച്ചു. തൂങ്ങി മരിക്കുന്നതിന് അര മണിക്കൂർ മുൻപും കുട്ടി സന്തോഷത്തോടെ വീട്ടുകാരുമായി സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തേമ്പാംമൂട് ജനത എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു.