രണ്ട് ഗെറ്റപ്പുകളിൽ ദിലീപ്

ss

കേരളം കണ്ട ഏറ്റവും വലിയ പൊലീസ് ക്രൂരതകളിലൊന്നായിരുന്ന തങ്കമണി സംഭവത്തിന്റെ യഥാർത്ഥമായ ചലച്ചിത്ര ഭാഷ്യം . രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന തങ്കമണി എന്ന ചിത്രത്തിന് ഈ വിശേഷണം ഏറ്രവും അനുയോജ്യം.

അന്നത്തെ പൊലീസ് വേട്ടയുടെ ഇരയാകേണ്ടി വന്ന ഒരാളുടെ വീക്ഷണ കോണിൽ അവതരിപ്പിക്കുന്ന ചിത്രം തങ്കമണി സംഭവത്തെ അതേപടി ആവിഷ്കരിക്കുകയല്ല മറിച്ച് മറ്റു ചില സംഭവവികാസങ്ങളുടെ പശ്ചാത്തലമാണ് സിനിമയിൽ എത്തുമ്പോൾ തങ്കമണിയിലെ നരനായാട്ട്.

1986-ൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമം അശാന്തിയിലമർന്നത് എങ്ങനെയെന്നും എത്ര ഭീകരമായിരുന്നുവെന്നും ചിത്രം കാട്ടിതരുന്നു. സൗഹൃദവും പ്രതികാരവും പ്രണയവും കുടുംബ ബന്ധങ്ങളും അധികാര കൊതിയും രാഷ്ട്രീയ കരുനീക്കങ്ങളുമെല്ലാം ചിത്രം പ്രേഷകർക്ക് മുന്നിൽ എത്തിക്കുന്നുണ്ട്.

ആബേൽ ജോഷ്വാ മാത്തൻ എന്ന കഥാപാത്രമായി രണ്ടു ലുക്കിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നു. ദിലീപിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും ആബേൽ ജോഷ്വാ മാത്തൻ. അനിതയായി നീതാപിള്ളയും. കന്നട താരം പ്രണിത സുഭാഷിന്റെ അർപ്പിത ഐ.പി.എസും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. സമ്പത്ത് റാം,​ മനോജ് കെ. ജയൻ , സിദ്ദിഖ്,​ ജോൺ വിജയ്,​ കോട്ടയം രമേഷ്,​ സുദേവ് നായർ,​ അജ്മൽ അമീർ,​ അസീസ് നെടുമങ്ങാട്,​ തുടങ്ങിയവരെല്ലാം കഥാപാത്രങ്ങളെ മികവുറ്റതാക്കി.

മനോജ് പിള്ളയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. വില്യം ഫ്രാൻസിസിന്റെ സംഗീതം തങ്കമണിക്ക് കരുത്തു പകരുന്നു. ഒരു സർക്കാരിനെ തന്നെ താഴെയിറക്കിയ സംഭവം , അതിനുശേഷവും തങ്കമണി എന്ന ഗ്രാമം വാർത്തകളിൽ ഇടം നേടി. പുതിയ കാലത്തും ഇടം നേടുന്നു. തങ്കമണിയിലെ പൊലീസ് നരനായാട്ട് കൃത്യമായി അടയാളപ്പെടുത്തുന്നതിൽ സംവിധായകൻ രതീഷ് രഘുനന്ദൻ കൈയടി വാങ്ങുന്നു.