
കോമഡിഷോകളിലൂടെ സിനിമയിലേക്കു വന്നു പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. മകൾക്കൊപ്പമുള്ള ധർമ്മജന്റെ പുതിയ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
ധർമ്മജനെ എടുത്തുകൊണ്ട് നിൽക്കുന്ന മകളുടെ ചിത്രമാണ് താരം പങ്കുവച്ചത്. 'എന്റെ അച്ഛൻ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ" എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ചലച്ചിത്ര താരങ്ങളടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തത്. ദിലീപ് നായകനായ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയാണ് ധർമ്മജൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഭാര്യ അനൂജയ്ക്കും മക്കളായ വേദയ്ക്കും വൈഗയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.