ആറ്റിങ്ങൽ: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ പുരോഗമന കലാസാഹിത്യ സംഘം വനിതാ സാഹിതി ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തും.ഇന്ന് ഉച്ചയ്ക്ക് 2ന് മൂന്നുമുക്ക് സൺ ഓഡിറ്റോറിയത്തിലാണ് ഫുഡ് ഫെസ്റ്റ്.പരമ്പരാഗതമായി നൂറിലധികം വിഭവങ്ങൾ ഉൾപ്പെടുത്തിട്ടുണ്ട്.ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം,ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,ഡോ.ലക്ഷ്മി നായർ തുടങ്ങിയവർ പങ്കെടുക്കും ഫെസ്റ്റിനോട് അനുബന്ധിച്ച് വനിതകളുടെ തിരുവാതിര,നൃത്ത,യോഗ,ഗാനമേള,ചെണ്ടമേളം,ഭരതനാട്യം തുടങ്ങിയ നടക്കും.