ss

കാജൽ അഗർവാളിനെതിരെ ആരാധകന്റെ മോശം പെരുമാറ്റത്തിൽ രൂക്ഷ വിമർശനം. ഹൈദരാബാദിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ സെൽഫി എടുക്കാൻ എത്തിയ ആരാധകൻ കാജലിനോട് ഒട്ടിനിൽക്കാൻ ശ്രമിക്കുകയും അരക്കെട്ടിൽ കൈവയ്ക്കുകയുമായിരുന്നു. തന്റെ ശരീരത്തിൽ സ്പർശിച്ച ആരാധകന്റെ അതിരുകടന്ന പെരുമാറ്റത്തിൽ അസ്വസ്ഥയായ കാജൽ ഉടൻതന്നെ ഇയാളെ തട്ടിമാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. യുവാവിനെ രൂക്ഷമായാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്. എന്നാൽ ഇൗ സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കാതെ കാജൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. അതേസമയം മകൻ നീലിന്റെ ജനനത്തിനുശേഷം കാജൽ സിനിമയ്ക്കും പൊതുപരിപാടികൾക്കും ചെറിയ ഇടവേള നൽകിയിരിക്കുകയാണ്. സത്യഭാമ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.