തിരുവനന്തപുരം:റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക,പൊതുവിതരണ മേഖലയോട് കാണിക്കുന്ന കേന്ദ്ര അവഗണന അവസാനിപ്പിക്കുക,കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക,റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ റേഷൻ ഡീലേഴ്സ് കോ -ഓർഡിനേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തി.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജി.സ്റ്റീഫൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ഉഴമലയ്‌ക്കൽ വേണുഗോപാൽ,​മടവൂർ അനിൽ,ശ്രീകാര്യം നടേശൻ,വഴയില ഹരികുമാർ,പോത്തൻകോട് ജയകുമാർ,​പെരുങ്കടവിള സുരേഷ് കുമാർ,​കാട്ടാക്കട ബിജുമോൻ എന്നിവർ സംസാരിച്ചു.