yaser

കോഴിക്കോട്: വഴിയാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന പ്രതികൾ പിടിയിൽ. പളളികണ്ടി എസ് വി ഹനസിൽ യാസർ എന്ന ചിപ്പു (34), വെള്ളയിൽ ശാന്തിനഗർ കോളനി ജോഷി (24) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസി.കമ്മിഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച പാവമണി റോഡ് ബീവറേജിന് സമീപം മാക്കോലത്ത് ലൈനിലാണ് സംഭവം. ജോലി കഴിഞ്ഞ് പോകുകയായിരുന്ന തിരൂർ സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളിയെ പ്രതികൾ ആക്രമിച്ച് പണമടങ്ങിയ പഴ്‌സ് കവരുകയായിരുന്നു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ പരാതിക്കാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വെള്ളയിൽ, നടക്കാവ് , ടൗൺ ,കസബ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. കസബ ഇൻസ്‌പെക്ടർ രാജേഷ് മരങ്കലത്ത്, സബ് ഇൻസ്പെക്ടർമാരായ രാഘവൻ എൻ.പി, ജഗ്മോഹൻ ദത്തൻ, സീനിയർ സിപിഒമാരായ സജേഷ് കുമാർ.പി, സുനിൽകുമാർ കൈപ്പുറത്ത്, സി.പി.ഒ രതീഷ് എം,സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം.സുജിത്ത് സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.