പാലക്കാട്: ഓപ്പറേഷൻ ഓവർ ലോഡിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും 32 വാഹനങ്ങൾ പിടികൂടുകയും ടി വാഹനങ്ങൾ ജി.എസ്.ടി, ആർ.ടി.ഒ, ജിയോളജി എന്നിവർക്ക് വാഹനങ്ങൾ കൈമാറി 19 ലക്ഷം രൂപയോളം നികുതി പിഴ ചുമത്തുകയും ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നും കരിങ്കൽ കയറ്റി ടിപ്പറുകളിലും ട്രാക്കുകളിലും ലോറികളിലും അമിതമായും പെർമിറ്റിന് വിരുദ്ധമായും എക്സ്ട്രാ ബോഡി നിർമ്മിച്ചും അമിത ഭാരം കയറ്റി ക്വാറി ഉൽപന്നങ്ങൾ കയറ്റി മതിയായ ജി.എസ്.ടി, ജിയോളജി പാസുകളോ മറ്റ് രേഖകളോ ഇല്ലാതെ ദിനപ്രതി സർക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തി വെയ്ക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്.വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പന്നിയങ്കര, അത്തിപൊറ്റ, വടനാംകുറിശ്ശി, പനമണ്ണ, കല്ലേക്കാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഡിവൈ.എസ്.പി സി.എം.ദേവദാസൻ, ഇൻസ്‌പെക്ടർമാരായ സിജു.കെ.എൽ.നായർ, ബിൻസ് ജോസഫ്, എസ്.അരുൺപ്രസാദ്, എ.ജി.ബിബിൻ, എസ്.ഐ മാരായ പി.കെ.സന്തോഷ്, കെ.പ്രഭ, കെ.അശോകൻ, വി.ബൈജു, മോഹൻദാസ്, സുദേവൻ, എസ്.സി.പി.ഒ മാരായ എസ്.രാജേഷ്, രഞ്ജിത്ത്, സുബാഷ് എന്നിവർ പങ്കെടുത്തു. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പർ 1064 നമ്പറിലോ 8592900900 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാർ, ഐ.പി.എസ് ജനങ്ങളോട് അറിയിച്ചു.