തിരുവനന്തപുരം:ശിവഗിരി മഠത്തിന്റെ ശാഖയായ കനകക്കുന്ന് ശ്രീനാരായണഗുരു വിശ്വസംസ്കാരഭവനിലെ ചതയപൂജ 9ന് സ്വാമി ശങ്കരാനന്ദയുടെ കാർമ്മികത്വത്തിൽ നടക്കും.രാവിലെ 5ന് ശാന്തിഹോമം,ഗുരുപൂജ,9മുതൽ ഗുരുദേവ കൃതികൾ,സമൂഹ പ്രാർത്ഥന സമർപ്പണം,11മുതൽ ഗുരുദേവ കൃതിയായ ജനനീനവരത്ന മഞ്ജരിയിൽ ഡോ.എസ്.കെ.രാധാകൃഷ്ണൻ ക്ലാസെടുക്കും.തുടർന്ന് 12.30ന് മഹാചതയ പൂജയും, പ്രസാദ വിതരണവും. ഫോൺ: 9497593477.