തിരുവനന്തപുരം: സംസ്ഥാനത്താകെ ചോറ്റുപാത്രങ്ങളിൽ ഊണുകളെത്തിക്കുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെൽ' പദ്ധതിക്ക് വൻ ജനസ്വീകാര്യത. രണ്ട് ദിവസത്തിനുള്ളിൽ 300ലേറെ പേരാണ് ഊണ് വാങ്ങിച്ചത്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ലേസ്റ്റോറിലൂടെ 'പോക്കറ്റ്മാർട്ട് കുടുംബശ്രീ സ്റ്റോർ' എന്ന ആപ്പിലൂടെ ഓർഡർ നൽകാം.ആപ്പ് ഇല്ലാതെ വെബ് ബ്രൗസറിൽ 'പോക്കറ്റ്മാർട്ട് കുടുംബശ്രീ സ്റ്റോർ' അല്ലെങ്കിൽ pocketmart.org എന്ന് ടൈപ്പ് ചെയ്താൽ പോക്കറ്റ്‌മാർട്ടിന്റെ പേജ് തുറക്കും.ഐഫോൺ ഉപഭോക്താക്കൾ സഫാരി ബ്രൗസറിൽ pocketmart.org എന്ന് ടൈപ്പ് ചെയ്യണം.ഡെലിവറി ലൊക്കേഷനും ഫോൺ നമ്പറും നൽകി ഓർഡർ ചെയ്യാം. പോക്കറ്റ്‌മാർട്ടിന്റെ പേജ് ഹോംസ്ക്രീനിലേക്ക് ആഡ് ചെയ്താൽ ഉപയോഗം സൗകര്യപ്രദമായിരിക്കും. ഉച്ചയൂണിന് 60 രൂപയും ഓംലെറ്റും മീൻകറിയുമടങ്ങിയ നോൺവെജ് ലഞ്ചിന് 99 രൂപയുമാണ്.രാവിലെ 7വരെ ഓർഡർ ചെയ്യാം.ഫോൺ: 7907976457