
തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത് കുമാറിന്റെ പ്രതിശ്രുതവരൻ നിക്കോളായ് സച്ച് ദേവിന് എതിരെ രൂക്ഷ വിമർശനം. 14 വർഷം നീണ്ട സൗഹൃദത്തിന് ശേഷം വരലക്ഷ്മിയും നിക്കോളായും ഒരുമിക്കാൻ പോവുകയാണ്. എന്നാൽ നിക്കോളായ്‌യുടേത് രണ്ടാം വിവാഹമെന്ന് സോഷ്യൽ മീഡിയ. പതിനഞ്ചുവയസുള്ള മകളുണ്ട്. മിസിസ് ഗ്ളഡ്രാഗ്സ് 2010 വിന്നറായിരുന്ന കവിതയായിരുന്നു ആദ്യ ഭാര്യ. എന്നാൽ ഇവർ പിന്നീട് വേർപിരിയുകയായിരുന്നു. ഇതിനുശേഷമാണ് നിക്കോളായ് വരലക്ഷ്മിയുമായി പ്രണയത്തിലാകുന്നതെന്നാണ് റിപ്പോർട്ട്. ഇരുവീട്ടുകാരുടെയും സമ്മതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു വരലക്ഷ്മിയും നിക്കോളായും.
വരലക്ഷ്മിയുടെയും നിക്കോളായ്‌യുടെയും വിവാഹം ഇൗവർഷം ഉണ്ടാകും. നടൻ ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായയിൽ ജനിച്ച മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്. ചിമ്പുവിന്റെ നായികയായി പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്.