തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ സെട്ട്രേറിയറ്റ് മാർച്ചിൽ സംഘർഷം.പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ജലപീരങ്കി പ്രയോഗത്തിൽ ഒരു പ്രവർത്തകന് പരിക്കേറ്റു.സംഘർഷത്തിനൊടുവിൽ പ്രവർത്തകർ യൂത്ത് കോൺഗ്രസ് സമരപന്തലിലേക്കു പോയി.നേമം ഷജീർ,രജിത് രവീന്ദ്രൻ,നീതു ഉഷ, സുരേഷ് സേവിയർ,എ.പി.വിഷ്ണു,വിജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.