satsang

ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന സത്സംഗ ഗുരു സന്ദേശ ആത്മീയ സദസ് ശിവഗിരി മഠം സ്വാമി വിശാലാനന്ദ,സ്വാമി സുരേശ്വരാനന്ദ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.സഭവിള ശ്രീനാരായണാശ്രമം വനിതാ ഭക്തജനസമിതി പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ഭക്തജനസമിതി സെക്രട്ടറി വിജയ അനിൽകുമാർ,യോഗം ഡയറക്ടർ അഴൂർ ബിജു,ശാർക്കര ഗുരുക്ഷേത്ര സമിതി ട്രഷറർ പി.എസ്.ചന്ദ്രസേനൻ,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ,വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതിക പ്രകാശ്,ഉദയകുമാരി വക്കം,ബീന ഉദയകുമാർ,വത്സല പുതുക്കരി,ലാലി ബിന്ദു ശുശ്രുതൻ,നിമ്മി ശ്രീജിത്ത്,ശ്രീജ അജയൻ എന്നിവർ പങ്കെടുത്തു. ശ്രീനാരായണ ഗുരുദേവൻ സഭവിളയിൽ എത്തുമ്പോൾ വിശ്രമിച്ചിരുന്ന ആശ്രമാങ്കണത്തിലെ സംരക്ഷിത മന്ദിരവും ഗുരുദേവന്റെ നിർദേശപ്രകാരം അഷ്ടകോണാകൃതിയിൽ നിർമ്മിച്ച ദീപപ്രതിഷ്ഠ നിർവഹിച്ച ശ്രീകോവിൽ സമുച്ചയവും സ്വാമി വിശാലാനന്ദയും സ്വാമി സുരേശ്വരാനന്ദയും സന്ദർശിക്കുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശിവഗിരിമഠത്തിന്റെ മാർഗനിർദേശങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.