തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ബാഹുല്യമായിരുന്നു ജില്ലയിലെ രണ്ട് മണ്ഡലങ്ങളുടെയും പ്രത്യേകത. തിരുവനന്തപുരം മണ്ഡലത്തിൽ 17 പേർ മത്സരിച്ചപ്പോൾ ആറ്റിങ്ങലിൽ 18 പേരാണ് മാറ്റുരച്ചത്. പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം സ്വതന്ത്രരും ചെറിയ പാർട്ടികളും കൂടി മത്സരത്തിനിറങ്ങി.
തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിശശി തരൂർ വിജയിച്ചപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രണ്ടാമതും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരൻ മൂന്നാമതുമെത്തി. ഇവർക്ക് പുറമേ 11 സ്വതന്ത്രരും എസ്.യു.സി.ഐ, പ്രവാസി നിവാസി പാർട്ടികളുടെ സ്ഥാനാർത്ഥികളും കളത്തിലിറങ്ങി. 76.3 ശതമാനം പോളിംഗ്
ആറ്റിങ്ങലിൽ 18 സ്ഥാനാർത്ഥികളാണ് കഴിഞ്ഞ തവണ ഏറ്റുമുട്ടിയത്. യു.ഡി.എഫിന് വേണ്ടി അടൂർ പ്രകാശും എൽ.ഡി.എഫിന് വേണ്ടി എ.സമ്പത്തും ബി.ജെ.പി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രനുമാണ് മത്സരിച്ചത്. യു.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തപ്പോൾ എൽ.ഡി.എഫും ബി.ജെ.പിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി . 13 സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പുറമേ എസ്.ഡി.പി.ഐ, ബി.എസ്.പി എന്നീ പാർട്ടികളും അ മാറ്റുരയ്ക്കാനിറങ്ങി. 74.48 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.