കല്ലമ്പലം: പേരൂർ ആൽഫാ പബ്ലിക് സകൂൾ വാർഷികാഘോഷം ഇന്ന് വൈകിട്ട് 3ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും.നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത ഉദ്ഘാടനം നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ നസീർ റോഡുവിള അദ്ധ്യക്ഷത വഹിക്കും.സ്കൂൾ പ്രിൻസിപ്പൽ അർച്ചന.എം.എസ്.നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുമയ്യ ഷഹനാസ് നന്ദിയും പറയും.വാർഡ് മെമ്പർമാരായ അനിൽ കുമാർ, സജീർ രാജകുമാരി, സീരിയൽ ആർട്ടിസ്റ്റ് അരുൺ മോഹൻ, എസ്‌.കെ . സുനി, അനന്തുകൃഷ്‌ണൻ, രാജേഷ് തേക്കിൻകാട്, സുരേഷ് തൈക്കാട്,ഷാൻ പേരൂർ തുടങ്ങിയവർ പ്രസംഗിക്കും.