നെടുമങ്ങാട് : അടൂർ പ്രകാശ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് കോയിക്കൽ മഹാദേവർ ക്ഷേത്ര നടയിൽ സ്ഥാപിച്ച മിനിഹൈമാസ്റ്റ് ലൈറ്റ് അടൂർ പ്രകാശ്‌ എം.പി ഉദ്ഘാടനം ചെയ്തു.നഗരസഭ അദ്ധ്യക്ഷ സി.എസ്. ശ്രീജ,വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ,അഡ്വ.എൻ.ബാജി, കൗൺസിലർമാരായ ബി.സതീശൻ,പി.വസന്തകുമാരി,പൂങ്കുംമൂട് അജി,ആദിത്യ വിജയകുമാർ,സിന്ധു കൃഷ്ണകുമാർ, സുമയ്യ മനോജ് തുടങ്ങിയവർ പങ്കെടുത്തു.