തിരുവനന്തപുരം: കരമന, നെടുങ്കാട് , പള്ളിത്താനം മണ്ണടി ശ്രീ ഭഗവതി മഹാദേവർ ക്ഷേത്രത്തിലെ ഈവർഷത്തെ മഹാശിവരാത്രി മഹോത്സവം ഇന്ന് ക്ഷേത്രതന്ത്രി തിരുവല്ല തെക്കേടത്തില്ലം സുബ്രഹ്മണ്യൻ നാരായണൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. മഹാഗണപതിഹോമം, ഭദ്രകാളിപൂജ, കളഭാഭിഷേകം, 108 കുടം അഭിഷേകം, നാഗർക്ക് വിശേഷാൽ പൂജ, അഷ്ടാഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും. ക്ഷേത്രദർശനത്തിന് എത്തുന്നവർക്ക് ഉച്ചയ്ക്കും രാത്രിയും അന്നദാനം ഉണ്ടായിരിക്കും. വൈകിട്ട് 7 മുതൽ 9 വരെ അഹോരാത്ര അഖണ്ഡനാമജപവും ഉണ്ടായിരിക്കും.