ചിറയിൻകീഴ്: അഴൂർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവം ഏപ്രിൽ 2ന് ആരംഭിച്ച് 11ന് സമാപിക്കും. ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, ക്ഷേത്ര മേൽശാന്തി രാജേഷ് പോറ്റി എന്നിവ‌ർ മുഖ്യകാർമ്മികത്വം വഹിക്കും. 2ന് രാവിലെ 8നും 8.45നും മദ്ധ്യേ തൃക്കൊടിയേറ്റ് തുടർന്ന് ഭാഗവത പാരായണം, 9.15ന് സമൂഹ പൊങ്കാല, 9.30ന് തോറ്റംപാട്ട് ആരംഭം, 11ന് പൊങ്കാല നിവേദ്യം, രാത്രി 7.30ന് മുളയിടൽ, 9ന് ഗാനമേള, 3ന് രാത്രി 7ന് സംഘനൃത്തം, കൈകൊട്ടിക്കളി, 9ന് കരോക്കെ ഗാനമേള, 4ന് രാത്രി 8.30ന് നൃത്തനാടകം ദേവീശാകംഭരി, 5ന് വൈകിട്ട് 6.30ന് ദേവിയുടെ തൃക്കല്യാണം (താലിചാ‌ർത്ത്), രാത്രി 9ന് തിരുവനന്തപുരം ശ്രീലക്ഷ്മി ഓർക്കസ്ട്രയുടെ ട്രാക്ക് ആൻഡ് ഓർക്കസ്ട്ര ഗാനമേള ആൻഡ് ഫ്യൂഷൻ, 6ന് വൈകിട്ട് 5.30ന് ദേശവിളക്ക്, 6.30 ദേവിക്ക് പൂമൂടൽ, ആകാശക്കാഴ്ചകൾ, 6.45ന് അഴൂരമ്മ വീരനാട്യം നൃത്തനൃത്ത്യങ്ങൾ, രാത്രി 7.45ന് കൈക്കൊട്ടിക്കളി, തിരുവാതിര, 9ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിന്റെ ഗാനമേള, 7ന് രാത്രി 9ന് മിനി മെഗാഷോ ഉത്സവമേളം 2024, 8ന് വൈകിട്ട് 6.30ന് പുഷ്പാഭിഷേകം, ആകാശക്കാഴ്ച, രാത്രി 9ന് പെരുമ്പടയാട്ടം, 9ന് രാത്രി 9ന് തിരുവനന്തപുരം നടനക്ഷേത്രയുടെ ദൃശ്യമാമാങ്കം, 12ന് കാവിൽ ഗുരുസി, 10ന് രാത്രി 7ന് കുട്ടികളുടെ കലാപരിപാടികൾ, 8ന് പള്ളിവേട്ട പുറപ്പാട്, 8.25ന് പള്ളിവേട്ട, 9ന് പള്ളിവേട്ട തിരിച്ചെഴുന്നളളത്ത്, 9.15ന് കലാസന്ധ്യ ഫ്യൂഷൻ ഫെസ്റ്റ് 2024, 10ന് പളളി നിദ്ര, 11ന് വെളുപ്പിന് 4ന് ഉരുൾ സന്ധിപ്പ്, 5ന് കുട്ടികളുടെ ഉരുൾ, രാവിലെ 9ന് പന്തീരടിപൂജ തുടർന്ന് ഗരുഢൻ തൂക്കം ചമയൽ, 9.30ന് പറയെടുപ്പ് ഘോഷയാത്ര, വൈകിട്ട് 4.30ന് ഗരുഡൻ തൂക്കം, 8ന് ഓട്ടൻതുള്ളൽ, രാത്രി 8.30ന് ഓണാട്ടുകര ഓറയുടെ മൊഴിയമരം, 10ന് ആറാട്ട് പുറപ്പാട്, 11ന് ആറാട്ട് തിരികെ എഴുന്നള്ളത്ത്, 11.30ന് ചമയ വിളക്ക്, തൃക്കൊടിയിറക്ക് എന്നിവയോടെ ഉത്സവം സമാപിക്കും.ഉത്സവദിവസങ്ങളിൽ ഭഗവതി സേവ, കുടുംബപൂജ, അത്താഴപൂജ, മുളപൂജ, ശ്രീഭൂതബലി,കാഴ്ചശീവേലി, മംഗളാരതി, ദേവീമാഹാത്മ്യപ്രഭാഷണം, വിവിധ മൂർത്തികൾക്ക് നവകം,പഞ്ചഗവ്യം,കലശപൂജ, വിശേഷാൽ പൂജ, സമൂഹസദ്യ എന്നിവയും ഉണ്ടായിരിക്കും.