തിരുവനന്തപുരം: ലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് നിർദ്ധനരായ വനിതകൾക്ക് 200 തയ്യൽ മിഷ്യനുകൾ ഇന്ന് വിതരണം ചെയ്യും. വനിതകളെ സ്വയം പര്യാപ്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ലോക വനിതാ ദിനമായ ഇന്ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കേരള ഗവ. വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമിള മേരി ജോസഫ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ലയൺ ഡിസ്ട്രിക്ട് ഫസ്റ്റ് ലേഡി ഡോ.ജയലക്ഷ്മി അജയ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലോക വനിതാ ദിന ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ സരസ്വതി രവീന്ദ്രനാഥ് സ്വാഗതം ആശംസിക്കും. ഡിസ്ട്രിക്ട് ഗവർണർ ബി. അജയ്യ കുമാർ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അബ്ദുൾ വഹാബ്, സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ ജെയിൻ സി. ജോബ് തുടങ്ങിയവർ പങ്കെടുക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ആദരിക്കും.