parassala-block-panchayat

പാറശാല: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പാറശാല ബ്ലോക്ക്‌ പഞ്ചായത്ത് ആരംഭിച്ച 'തിളക്കം' പദ്ധതി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. ആദ്യഘട്ടമായി ബ്ലോക്കിന് കീഴിലുള്ള 21 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹിൽ ആർ.നാഥ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജഗോപാൽ, ആസൂത്രണ സമിതി അംഗം പി.എസ്. മേഘവർണ്ണൻ, ജോയിന്റ് ബി.ഡി.ഒ ജയപ്രകാശ്, വനിത ക്ഷേമ ഓഫീസർ സെലിൻ മേരി എന്നിവർ പങ്കെടുത്തു.