
കരകുളം:മുൻ എം.എൽ.എയും സി.പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ മാങ്കോട് രാധാകൃഷ്ണന്റെ ജ്യേഷ്ഠസഹോദരൻ 6-ാം കല്ല് കെ .കെ .വി .നഗർ മാങ്കോട് വീട്ടിൽ എ. ഗിരീശൻ നായർ(65, വിമുക്തഭടൻ, റിട്ട. സബ്ബ് ഇൻസ്പെക്ടർ കേരള
പൊലീസ്) നിര്യാതനായി. ഭാര്യ ഷീല ജി.നായർ .മക്കൾ: സന്ദീപ് നായർ ജി.എസ്.(ജനം ടി വി), സംഗീത നായർ ജി.എസ്. മരുമക്കൾ :സതീഷ്കുമാർ, ആർച്ച .ബി നായർ. സി.പി ഐ സംസഥാന സെക്രട്ടറി ബിനോയ്‌വിശ്വം, അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരൻ മന്ത്രിമാരായ ജി. ആർ അനിൽ, പി.പ്രസാദ്, എ.എ. റഹിം എം.പി, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലികളർപ്പിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.