p

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ജൂനിയർ മാനേജർ (ജനറൽ) (കാറ്റഗറി നമ്പർ 7/2021) തസ്തികയിലേക്ക് 13 ന് രാവിലെ 8.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും (രണ്ടാംഘട്ടം) നടത്തും.
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 298/2022), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്- എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 196/2021), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. - എൻ.സി.എ വിശ്വകർമ്മ, എൽ.സി./എ.ഐ., ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 753/2022, 752/2022, 756/2022) തസ്തികകളിലേക്ക് 13നും പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) - ഒന്നാം എൻ.സി.എ.- എസ്.സി.സി.സി (കാറ്റഗറി നമ്പർ 652/2022), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം)- എൻ.സി.എ.- എൽ.സി /എ.ഐ (കാറ്റഗറി നമ്പർ 784/2022) തസ്തികകളിലേക്ക് 15 നും പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) - ഒന്നാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 630/2022) തസ്തികയിലേക്ക് 13 ന് രാവിലെ 9.30 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 608/2022) തസ്തികയിലേക്ക് 13 ന് രാവിലെ 10.30 നും 14 ന് രാവിലെ 7.30 നും 10 നും, നോൺ വൊക്കേഷണൽ ടീച്ചർ (മാത്തമാറ്റിക്സ്) (സീനിയർ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 609/2022) തസ്തികയിലേക്ക് 13 ന് രാവിലെ 7.30 നും നോൺ വൊക്കേഷണൽ ടീച്ചർ കൊമേഴ്സ് (സീനിയർ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 607/2022) തസ്തികയിലേക്ക് 13 ന് രാവിലെ 7.30 നും 10 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ (കാറ്റഗറി നമ്പർ 123/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 14, 15, 20, 21, 22 തീയതികളിൽ രാവിലെ 8 നും 10 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം (രണ്ടാംഘട്ടം) നടത്തും.
പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 253/2020) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 14 ന് രാവിലെ 11 ന് പി.എസ്.സി. മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

വ്യാവസായിക പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ പവർ ഇലക്‌ട്രോണിക്സ് സിസ്റ്റം) (കാറ്റഗറി നമ്പർ 555/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 13 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546446

പുനരളവെടുപ്പ്

ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ- എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 129/2022) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പിൽ അപ്പീൽ സമർപ്പിച്ച് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 13 ന് ഉച്ചയ്ക്ക് 12.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പുനരളവെടുപ്പ് നടത്തും.