തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖ ആസ്ഥാനമന്ദിരത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 28ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.കാര്യപരിപാടികൾ വിജയിപ്പിക്കുന്നതിലേക്കായി യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജിന്റെ അദ്ധ്യക്ഷതയിൽ ഞായറാഴ്ച വൈകിട്ട് 4ന് ശാഖാ ആസ്ഥാന മന്ദിരത്തിൽ സ്വാഗതസംഘം രൂപീകരിക്കുമെന്ന് സെക്രട്ടറി ജി.സുരേഷ്കുമാർ അറിയിച്ചു.