കുളത്തൂർ :ഐ.ടി.നഗരമായ കഴക്കൂട്ടത്ത് തിരുവനന്തപുരം ലോകസഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ റോഡ് ഷോ നടത്തി.സി. പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ ഇന്നലെ രാവിലെ കഴക്കൂട്ടത്ത് ഫ്ളാഗ് ഓഫ് ചെയ്ത റോഡ് ഷോ കഴക്കൂട്ടം ജംഗഷനിൽ സമാപിച്ചു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മണ്ഡലം സെക്രട്ടറി സി.ലെനിൻ,ഏരിയ സെക്രട്ടറി ഡി.രമേശൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു, സോളമൻ വെട്ടുകാട്,മനോജ് എടമന ,തുണ്ടത്തിൽ അജി,ചിത്രലേഖ,പുഷ്‌കരകുമാർ ,മനോഹരൻ,സ്റ്റാൻലി ഡിക്രൂസ് തുടങ്ങിയവർ നേതൃത്വം നൽകി.