തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖാ ഗുരുമന്ദിരത്തിലെ മാസചതയ പൂജ നാളെ വൈകിട്ട് 7ന് ഗുരുപൂജ,ദീപാരാധന,സമൂഹപ്രാർത്ഥന എന്നിവയോടെ നടക്കും.തുടർന്ന് വിവിധയിനം പെൻഷൻ വിതരണം,ചതയനിധി ചിട്ടിയുടെ മൂന്നാമത് നറുക്കെടുപ്പ് എന്നിവ നടക്കുമെന്ന് ശാഖാസെക്രട്ടറി ജി.സുരേഷ് കുമാർ അറിയിച്ചു.