s

തിരുവനന്തപുരം: വിദേശ മദ്യക്കുപ്പികളിൽ പതിപ്പിക്കുന്നതിനായി സി - ഡിറ്റ് രൂപകല്പന ചെയ്‌ത ക്യു.ആർ കോഡ് അധിഷ്ഠിത അതീവ സുരക്ഷ ഹോളോഗ്രാം ലേബൽ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് നിർവഹിച്ചു. സി-ഡിറ്റ് ഡയറക്ട‌ർ ജയരാജ്. ജി അദ്ധ്യക്ഷനായി. ബിവറേജസ് കോർപ്പറേഷൻ ഫിനാൻസ് മാനേജർ അഭിലാഷ്. സി.യു, കോർപ്പറേഷൻ കൗൺസിലർ ഡി. ശിവൻകുട്ടി, സി-ഡിറ്റ് രജിസ്ട്രാർ ജയദേവാനന്ദ്, ഡോ. സാജൻ അമ്പാടിയിൽ, ജിബി പി.എബ്രഹാം എന്നിവർ സംസാരിച്ചു. ക്യൂ.ആർ കോഡിലെ അതി സുരക്ഷാ ലേബലുകളുടെ സഹായത്തോടെ ഉപഭോക്താവിന് മദ്യത്തിന്റെ ആധികാരികതയും വിലയും അടക്കമുള്ള വിവരങ്ങൾ ലഭ്യമാകും. ഇതിനായി വാങ്ങിയ പുതിയ മിഷ്യന്റെ സ്വിച്ച് ഓൺ കർമ്മവും നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും എക്സൈസ് കമ്മീഷണർ നിർവഹിച്ചു.