
രണ്ടാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്കൾപ്ച്ചർ), രണ്ടാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 21വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പി.ജി ഡിപ്ലോമ ഇൻ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (വിദൂരവിദ്യാഭ്യാസം - 2017 അഡ്മിഷന് മുൻപ് - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ ഹാൾടിക്കറ്റുമായി ഇ.ജി. IV (നാല്) സെക്ഷനിൽ നിന്നും 13 മുതൽ കൈപ്പറ്റാം.
 പരീക്ഷ പുനഃക്രമീകരിച്ചു
14 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ സംസ്കൃതം ലാഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ സംസ്കൃതം സ്പെഷ്യൽ (വേദാന്ദ, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ) പരീക്ഷകൾ ഏപ്രിൽ 2 ലേക്ക് മാറ്റി.
രണ്ടാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ് (2022 ബാച്ച് - KSMDB കോളേജ്, ശാസ്താംകോട്ട) പ്രാക്ടിക്കൽ പരീക്ഷകൾ ഈമാസം 13 മുതൽ 15 വരെ നടത്തും.
പ്രാക്ടിക്കൽ.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.സി. ഇലക്ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 14, 15 തീയതികളിൽ നടത്തും.
 മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ (332) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 15, 18, 19, 20 തീയതികളിൽ നടത്തും.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. 2 (b) ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (320) (റഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 21 മുതൽ ആരംഭിക്കും.
ടൈംടേബിൾ
 നാലാം സെമസ്റ്റർ ബി.ഡെസ്. ഫാഷൻ ഡിസൈൻ, ഏപ്രിൽ 5 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.ഡെസ്. ഫാഷൻ ഡിസൈൻ, ഏപ്രിൽ 18 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.ഡെസ്. ഫാഷൻ ഡിസൈൻ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എഫ്.എ (റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2016- 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2000- 2015 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെയും, 2024 ഏപ്രിൽ 11 ന് ആരംഭിക്കുന്ന അവസാന വർഷ ബി.എഫ്.എ (റഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2016- 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2000- 2015 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെയും ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 11 മുതൽ 16 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. V (അഞ്ച്) സെക്ഷനിൽ ഹാജരാകണം.
കാലിക്കറ്റ് സർവകലാശാലപുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ നാലാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ എം.എ ഹിസ്റ്ററി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷയുടെയും മൂന്നാം സെമസ്റ്റർ നവംബർ 2022 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ബിഫാം ലാറ്രറൽ എൻട്രി അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 14ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ-04712525300