
മലയിൻകീഴ്:സ്ത്രീ ശാക്തീകരണത്തിനായി നടപ്പിലാക്കിവരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി കാട്ടാക്കടയിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷവും വനിതാസംഗമവും നവകേരളം കർമ്മപദ്ധതിയുടെ കോർഡിനേറ്റർ ഡോ.ടി.എൻ സീമ ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.വനിതാ സംഗമത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽപ്പെട്ട വനിതകളെ ആദരിച്ചു.നേമം ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ അദ്ധ്യഷത വഹിച്ചു.ഇന്ദുലേഖ,മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,എ.നിസാമുദീൻ,ഒപ്പം വനിതാ സംഗമം കൺവീനർ ടി.മല്ലിക,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.