തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങൾ എസ്.എഫ്.ഐ മലീമസമാക്കിയെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ വിനേഷ്യസ് ആരോപിച്ചു. യു.ഡി.എഫ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിദ്ധാർത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി ഭാരവാഹികളായ പി.സുബൈർ കുഞ്ഞ്, എം.എസ് അനിൽ, അണ്ടൂർക്കോണം സനൽകുമാർ, ജി. ജയചന്ദ്രൻ, പി.ബേബി, ആർ.പരമേശ്വരൻ നായർ, സജി, കെ.മുരളി, വിജയൻ നായർ, ഗോപൻ, ലാലു, മനീഷ്, ചന്തവിള ഗോപൻ, മോഹനൻ നായർ എന്നിവർ സംസാരിച്ചു.