തിരുവനന്തപുരം : സമയം രാത്രി 9 30.യൂണിവേഴ്സിറ്റീ കോളേജ് കളിതമാശകളും പൊട്ടിച്ചിരികളുമായി ഉണർന്നിരിക്കുന്നു.യുവജനോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ മത്സരം തുടങ്ങാൻ വൈകിയെങ്കിലുംആവേശം ഒട്ടും ചോരാതെ എല്ലാ ഇനങ്ങളിലും മത്സരാർത്ഥികൾ പങ്കെടുത്തു. വഞ്ചിപ്പാട്ടായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെ ആദ്യയിനം. :മത്സരിക്കുന്നത് മാത്രമല്ല, ഈ ഓളവും വൈബും ആസ്വദിക്കുന്നതും പ്രധാനമാണ്.' മത്സരാർത്ഥികൾ ഒരേ സ്വരത്തിൽ പറഞ്ഞു. കുചേലവൃത്തം വഞ്ചിപ്പാട്ട് ചോടുകൾ വച്ച് ' തെയ് തോം തക തോം വായ്താരികൾ പാടി ടീമുകൾ ഗംഭീരമാക്കി. 10 മിനുട്ടായിരുന്നു സമയം.മുഖ്യ പാട്ടുകരനെയും താളക്കാരനെയും ചേർത്ത് 10 അംഗങ്ങൾ. കഠിനമായ ചൂടിനെ ശമിപ്പിക്കാൻ കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ശീതള പാനീയങ്ങൾ വിതരണം ചെയ്തു.