തിരുവനന്തപുരം : ബേക്കറി ജംഗ്ക്ഷനിൽ നിന്നും വഴുതക്കാട് വരെയുള്ള വൺവേ റോഡിൽ നിർമ്മാണം നടത്തുന്നതിനാൽ ഇന്ന് രാത്രി 8മണി മുതൽ 10ന് രാത്രി എട്ട് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.വെള്ളയമ്പലത്തു നിന്നും തൈക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം, മ്യൂസിയം, പബ്ലിക് ലൈബ്രറി,പഞ്ചാപുര, ബേക്കറി ഫ്‌ളൈഓവർ, പനവിള,മോഡൽ സ്‌കൂൾ വഴിയും,തമ്പാനൂർ ഫ്‌ളൈഓവർ ഭാഗത്തു നിന്നും വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ തമ്പാനൂർ, മോഡൽ സ്‌കൂൾ, ബേക്കറി ഫ്‌ളൈ ഓവർ, പാളയം, മ്യൂസിയം വഴി പോകണം.
ബേക്കറി ജംഗ്ക്ഷനിൽ നിന്നും വഴുതക്കാട്, എസ്.എം.സി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി ജംഗ്ക്ഷൻ, വുമൺസ് കോളേജ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വഴുതക്കാട് വഴി പോകണം.
ബേക്കറിജംഗ്ക്ഷനിൽ നിന്നും വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹന ങ്ങൾ ബേക്കറി ജംഗ്ക്ഷൻ, ആർ.ബി.ഐ, നന്ദാവനം. മ്യൂസിയം വഴിയും എസ്.എം.സി ഭാഗത്തു നിന്നും സാനഡു ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വഴുതക്കാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഡി.പി.ഐ, വുമൺസ് കോളേജ് ജംഗ്ക്ഷൻ വഴിയും, ജഗതിയിൽ നിന്നും ബേക്കറി ജംഗ്ക്ഷൻ ഭാഗത്തേക്ക് പോകേണ്ട വാഹന ങ്ങൾ വുമൺസ് കോളേജ് ജംഗ്ഷൻ, പനവിള വഴിയും പോകണം.
ബേക്കറി ജംഗ്ക്ഷൻ വുമൺസ് കോളേജ് ജംഗ്ക്ഷൻ റോഡിൽ ബേക്കറി ജംഗ്ക്ഷനിൽ നിന്നും വുമൺസ് കോളേജ് ജംഗ്ക്ഷൻ ഭാഗത്തേക്കും, വുമൺസ് കോളേജ് ജംഗ്ക്ഷൻ വഴുതക്കാട് റോഡിൽ വുമൺസ് കോളേജ് ജംഗ്ക്ഷനിൽ നിന്നും വഴുതക്കാട് ഭാഗത്തേക്കും, വഴുതക്കാട് ഡി.പി.ഐ റോഡിൽ വഴുതക്കാടിൽ നിന്നും ഡി.പി.ഐ ഭാഗത്തേക്ക്, ഡി.പി.ഐവുമൺസ് കോളേജ് ജംഗ്ക്ഷൻ റോഡിൽ ഡി.പി.ഐ ഭാഗത്തു നിന്നും വുമൺസ് കോളേജ് ജംഗ്ക്ഷൻ ഭാഗത്തേക്കും മാത്രം വാഹന ഗതാഗതം അനുവദിക്കും.