തിരുവനന്തപുരം:സെക്രട്ടറിയേറ്റ് നടയിൽ അനശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുന്ന നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയന്റെ നേതൃത്വത്തിൽ പ്രകടനമായെത്തി അഭിവാദ്യമർപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം,തങ്കപ്പൻ സംസ്ഥാന ട്രഷറർ എ.ഹബീബ്,സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിൻ സ്കറിയ,സുരേഷ്,ദീപ ആൽബർട്ട്,രാധാകൃഷ്ണൻ നായർകൊല്ലം,സൗമ്യ,സജു അമൃതദാസ്,ഷാനവാസ്, ആശ,ഡയാന എന്നിവർ സംസാരിച്ചു.