
ആറ്റിങ്ങൽ :പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സി.ബി .ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ആറ്റിങ്ങലിൽ യു.ഡി.ഫിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.യു.ഡി.ഫ് ആറ്റിങ്ങൽ നിയോജക മണ്ഡലം ചെയർമാർ അഡ്വ. വി. ജയകുമാർ,കൺവീനർ ഹാഷിം,ആർ.എസ്. പി മണ്ഡലം സെക്രട്ടറി അനിൽ,ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ബിഷ്ണു,കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ .എസ്. പ്രശാന്ത്, കൗൺസിലർ കെ.ജെ.രവികുമാർ,ഡി.സി.സി മെമ്പർ പി.വി.ജോയ്,ബ്ലോക്ക് ഭാരവാഹികളായ എസ്.ശ്രീരംഗൻ,പ്രിൻസ് രാജ്,ഷാജി തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.