ss

താരസംഘടനയായ 'അമ്മ"യുടെ നേതൃത്വത്തിൽ ഖത്തറിൽ നടത്താനിരുന്ന ഷോ റദ്ദാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർത്ഥം അമ്മയും ചേർന്ന് വ്യാഴാഴ്ച നടത്താനിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടിയാണ് ഉപേക്ഷിച്ചത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരക്കുന്ന ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഘാടകർ വിവരം അറിയിച്ചത്. സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാൻ കാരണമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ നയൻവൺ ഇവന്റ്‌സ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവർക്കെല്ലാം തുക മടക്കിനൽകുമെന്നും സംഘാടകർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഷോ നിറുത്തിവയ്ക്കുന്നത്. നവംബർ 17ന് ദോഹയിലായിരുന്നു ആദ്യം ഷോ നിശ്ചയിച്ചിരുന്നത്. ഇസ്രയേൽ - പാലസ്‌തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഷോ നിറുത്തിവയ്ക്കുന്നതിന് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.