
കല്ലമ്പലം: നാവായിക്കുളം പുല്ലൂർമുക്കിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമായ ഗവ.എം.എൽ.പി സ്‌കൂളിലെ ബഹുനില മന്ദിരത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. 2,595 കോടി രൂപ മുതൽ മുടക്കിൽ കിഫ്ബിയുടെ പിന്തുണയോടെ 973 സ്‌കൂളുകൾക്ക് കെട്ടിടം പണിയാൻ അനുമതി നൽകിയതായി മന്ത്രി പറഞ്ഞു. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ സ്വാഗതവും ഹെഡ്മിസ്ട്രസ് എൽ.ജയലക്ഷ്മി നന്ദിയും പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീദ, പഞ്ചായത്തംഗളായ സലൂജ, നഹാസ്, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ നസ്രീൻ.ബി, എ.ഇ.ഒ പ്രദീപ് വി.എസ്, ബി.പി.ഒ നവാസ്, പി.ടി.എ പ്രസിഡന്റ് സജീർ കല്ലമ്പലം, സി.പി.എം ഏരിയാ കമ്മിറ്റിയംഗം ഇ.ജലാൽ, കുടവൂർ ലോക്കൽ കമ്മിറ്റിയംഗം അഡ്വ.സുധീർ, നാവായിക്കുളം ലോക്കൽകമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ, ഐ.എൻ.എൽ വർക്കല മണ്ഡലം പ്രസിഡന്റ് എ.കെ നിസാർ, വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.