
വെഞ്ഞാറമൂട്:എസ്.എൻ.ഡി പി യോഗം കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ ചീരണിക്കര വയൽവാരം സ്വയം സഹായ സംഘം വാർഷികം ശാഖ പ്രസിഡന്റ് ഭാസുരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ശിവദാസൻ സ്വാഗതം പറഞ്ഞു.കൺവീനർ ഉഷകുമാരി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.കമ്മിറ്റി അംഗം ചന്തു വെള്ളൂമണ്ണടി യൂണിയൻ വനിതാ അഡ്‌കോ കമ്മിറ്റി അംഗം ശ്രീലറാണി,ചീരണിക്കര ശാഖ യൂണിയൻ കമ്മിറ്റി അംഗം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.സംഘത്തിന്റെ പുതിയ ഭാരവാഹികളായി ഷിജി കൺവീനർ),വൈജയന്തി(ജോയിന്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.