
സാമന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം ചർച്ചയാവുന്നു. മുഖവും ചർമ്മവും മുൻപത്തേതിനേക്കാൾ തിളക്കം നഷ്ടപ്പെട്ട രീതിയിലാണ് പുതിയ ചിത്രം. സാമന്തയെ രോഗം തളർത്തിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് സ്റ്റെറോയ്‌ഡുകൾ എടുക്കേണ്ടിവരുന്നതിനാൽ ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടമാകുമെന്ന് സാമന്ത മുൻപ് വെളിപ്പെടുത്തിയിരുന്നു. മയോസൈറ്റിസ് രോഗബാധിതയാണ് താനെന്ന് സാമന്ത ഒരു വർഷം മുൻപാണ് വെളിപ്പെടുത്തിയത്.
രോഗം ഭേദമായെന്ന് കഴിഞ്ഞ ആഴ്ച സാമന്ത വെളിപ്പെടുത്തുകയും ചെയ്തു. ഒരു മാഗസിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സാമന്ത പങ്കുവച്ചത്. സിനിമയിൽ നിന്ന് ഇടവേളയിലാണ് സാമന്ത.