hi

കിളിമാനൂർ: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ കിളിമാനൂർ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാമ്പസിലെ വിമെൻസ് വെൽഫെയർ കമ്മിറ്റിയും,എൻ.എസ്.എസ് യൂണിറ്റും,പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തും സംയുക്തമായി 'സ്ത്രീകളും ആരോഗ്യവും' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഹെൽത്ത് സർവീസ്‌ മുൻ ഡയറക്ടർ ഡോ.എൻ.ശ്രീധർ ഉദ്ഘാടനം ചെയ്തു.പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഷീബ അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത് സർവീസ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.എം.ചാന്ദിനി ദേവി മുഖ്യപ്രഭാഷണം നടത്തി.വിദ്യാ എൻജിനിയറിംഗ് കോളേജ് ഡയറക്ടർ കെ.എസ്.ഷാജി,കോളേജ് വുമൺ വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ മേധാവിയുമായ ഡോ.എൻ.ജയരഞ്ജിനി,ട്രസ്റ്റീ കോഓർഡിനേറ്റർ അനിത വിജയൻ,അസിസ്റ്റന്റ് പ്രൊഫസർ എൻ.അഞ്ജന,എൻ.എസ്.എസ് അഡീഷണൽ പ്രോഗ്രാം ഓഫീസർ എം.എൽ.ആഭ,പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു .