
തിരുവനന്തപുരം: ബിജെപി അംഗത്വമെടുത്തതിന് ശേഷം തിരുവനന്തപുരത്തെത്തിയ പത്മജയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി. വിമാനത്താവളത്തിൽ വമ്പൻ സ്വീകരണമൊരുക്കിയ ബിജെപി പിന്നീട് സംസ്ഥാന കാര്യാലയത്തിലും അവിടെയും വരവേൽപ് നൽകി.
കേന്ദ്ര മന്ത്രിവി മുരളീധരൻ ,സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, എന്നിവരടക്കം മുതിർന്ന ബിജെപി നേതാക്കളെല്ലാം പത്മജയെ സ്വീകരിക്കാനെത്തി. വിമാനത്താവളത്തിലും പരിസരത്തുമായി നൂറ് കണക്കിന് പ്രവർത്തകരും ജില്ലാതല നേതാക്കളും പൂക്കളും ഷാളുകളുമായി എത്തിയിരുന്നു.തുടർന്ന് പി.കെ.കൃഷ്ണദാസ്, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻ ,കുമ്മനം രാജശേഖരൻ, വി.വി.രാജേഷ് എന്നിവരുമായി ചേർന്ന് മാധ്യമങ്ങളോടും പദ്മജ സംസാരിച്ചു.
കോൺഗ്രസിനകത്ത് അതൃപ്തി നേരത്തെ ഉള്ളതാണ്. നരേന്ദ്ര മോദിയുടെ രീതികൾഇഷ്ടപ്പെട്ടു. മോദിയെ കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായത്. ഇത്രയധികം ആളുകൾ വിട്ട് പോയിട്ടും കോൺഗ്രസിന് കൊള്ളുന്നില്ല..ഒരു കുടുംബത്തിൽനിന്ന് മറ്റൊരു കുടുംബത്തിൽ വന്നത് പോലെയുള്ള വ്യത്യാസമേ ഇപ്പോഴുള്ളു. കെ.ജി. മാരാർ എല്ലാ മാസവും അച്ഛനെ കാണാൻ വരുമായിരുന്നു.-പത്മജ പറഞ്ഞു.