പള്ളിക്കൽ:മടവൂർ,പുലിയൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാവിൻമൂട് മുതൽ മടവൂർ മാർക്കറ്റ് ജംഗ്ഷൻ വരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.മടവൂർ മണ്ഡലംകോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.പുലിയൂർകോണം മണ്ഡലം പ്രസിഡന്റ് എ.ഹസീന,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എസ്.ആർ.അഫ്സൽ,ആർ. അനിൽകുമാർ,എം.മഖ്ദൂം,ബി.സത്യദാസ്,വിനോദ് കുമാർ,സുജീനമഖ്ദൂം,കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.