ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മീന തിരുവാതിര മഹോത്സവം ഇന്ന് (ശനി) ആരംഭിച്ച് 18ന് സമാപിക്കും.ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി നാരായണമംഗലത്ത് ശങ്കരരുനാരായണരു, മേൽശാന്തി കാര്യവട്ടം മേനല്ലൂർ സതീശൻ പോറ്റി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 8.40ന് മേൽ 9നകം തൃക്കൊടിയേറ്റ്, 9.10ന് പാൽപ്പായസവിതരണം,വൈകിട്ട് 5.45ന് ലക്ഷദീപം,രാത്രി 9ന് തിരുവനന്തപുരം ജോസ്കോ അവതരിപ്പിക്കുന്ന ഗാനമേള, 10ന് രാത്രി 9ന് അഴൂരമ്മ നൃത്ത കലാവേദി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ,11ന് രാവിലെ 10.45ന് ഭദ്രകാളിദേവിക്ക് കളമെഴുത്തും പാട്ടും, രാത്രി 9ന് കരോക്കെ ഗാനമേള, 12ന് രാവിലെ 9ന് ഉത്സവ ബലി, വൈകിട്ട് 6ന് മുളപൂജ, രാത്രി 9ന് തിരുവനന്തപുരം വേദവ്യാസയുടെ നാടകം ഇവിടം സ്വർഗമാണ്, 13ന് രാവിലെ 6ന് പ്രത്യക്ഷമഹാഗണപതിഹോമം, 11.30ന് അന്നദാനം,വൈകിട്ട് 6ന് ദുർഗാ പൂജ, രാത്രി 9ന് സംഗീതിക ഓസ്കാർ മ്യൂസിക് മീഡിയയുടെ മെഗാ ഹിറ്റ് ഗാനമേള, 14ന് രാവിലെ 8.30ന് മഹാമൃത്യുഞ്ജയ ഹോമം, 10ന് ബ്രഹ്മരക്ഷസ് പൂജ, പാൽപ്പായസ നിവേദ്യം, രാത്രി 8.30ന് ഗ്രാമോത്സവം 2024, 15ന് രാവിലെ 10.30ന് ഷഷ്ഠിപൂജ,വൈകിട്ട് 6ന് ചാമുണ്ഡിദേവി പൂജ, രാത്രി 8.30ന് നൃത്ത്യതി കലാപീഠം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 16ന് രാവിലെ 10ന് നാഗരൂട്ട്, പുള്ളുവൻപാട്ട്, വൈകുന്നേരം 6ന് വിവിധ ഉരുൾകരക്കാരുടെ വാദ്യമേളങ്ങൾ, 6.05ന് ദിവ്യസത്സംഗം ഭജൻ, 6.45ന് കുങ്കുമാഭിഷേകം, രാത്രി 9ന് തപസ്യ അഴൂർ അവതരിപ്പിക്കുന്ന കലാസന്ധ്യ ഫ്യൂഷൻ ഫെസ്റ്റ് 2കെ24, 12.30ന് ഉരുൾ വഴിപാടുകൾ, 17ന് വെളുപ്പിന് 3.30ന് ആഴിപൂജ, 5ന് അഗ്നിക്കാവടി അഭിഷേകം,വൈകിട്ട് 4.30ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ്, നാദസ്വരക്കച്ചേരി, രാത്രി 7.30ന് പാൽക്കാവടി അഭിഷേകം, 12ന് പള്ളിവേട്ട, 1ന് ശയ്യാപൂജ, 18ന് രാവിലെ 6.30ന് കണികാണൽ ചടങ്ങ്, രാവിലെ 9.30ന് തിരുവാതിര പൊങ്കാല, 10ന് ദേവിക്ക് പട്ടും താലിയും സമർപ്പണം, 11.30ന് തിരുവാതിരസദ്യ,വൈകിട്ട് 5.30ന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 7ന് കളിയിൽ അല്പം കാര്യം, രാത്രി 10.30ന് തൃക്കൊടിയിറക്ക്, ആറാട്ട് കലശം തുടർന്ന് മഹാനിവേദ്യം, ചമയവിളക്ക് ആനപ്പുറത്തെഴുന്നള്ളത്ത്, നാദസ്വരക്കച്ചേരി എന്നിവ നടക്കും.