
തിരുവനന്തപുരം: കടൽപായൽ,കടൽജീവികൾ എന്നിവയുടെ പുറംതോടുകളിൽ നിന്ന് ഭക്ഷണപാത്രങ്ങളുണ്ടാക്കാനായി പാപ്പനംകോട്ടെ എൻ.ഐ.ഐ.എസ്.ടി.യിലെ ശാസ്ത്രജ്ഞൻ ഡോ. ആഞ്ജനേയലു കൊത്തകൊട്ട വികസിപ്പിച്ച സാങ്കേതിക വിദ്യ തമിഴ്നാട്ടിലെ അക്വാഅഗ്രി പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി.മാനാമധുരയിൽ സ്ഥാപിക്കുന്ന ഫാക്ടറിയിൽ പാത്രങ്ങൾ നിർമ്മിക്കും.ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസേഴ്സ് കോപ്പറേറ്രീവ് സംരംഭമാണ് അക്വാഅഗ്രി. പാപ്പനംകോട് കാമ്പസിൽ നടന്ന ചടങ്ങിൽ സി.എസ്ഐ.ആർ-എൻ.ഐ.ഐ.എസ്.ടി ഡയറക്ടർസി.അനന്തരാമകൃഷ്ണനും അക്വാഅഗ്രി ഡയറക്ടർ തൻമയേ സേത്തും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.