
കാട്ടാക്കട:മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥികളും മാനേജ്മെന്റും ചേർന്ന് വനിതാദിനത്തിൽ ഭക്ഷ്യ കിറ്റ് വിതരണവും മെഡിക്കോ ഫെസ്റ്റ് 2024-ന്റെ ഉദ്ഘാടനവും നടത്തി.വനിതാ കമ്മീഷൻ മുൻ ലാ ഓഫീസർ അഡ്വ.പി.ഗിരിജ വനിതാദിന സന്ദേശം നൽകി.മാതാ കോളേജ് എം.ഡി.ജിജി ജോസഫ്,ഗായത്രി,അഖിൽ,നിഷ,അലക്സ് അദ്ധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.