വിതുര:തൊളിക്കോട് പഞ്ചായത്തിലെ പരപ്പാറ വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികം ഇന്ന് രാവിലെ 10ന് മാങ്കാട് കമ്മ്യൂണിറ്റിഹാളിൽ നടക്കും.രാവിലെ 9ന് മെഡിക്കൽക്യാമ്പ്.വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം കുടുംബശ്രീ ജില്ലാകോഓർഡിനേറ്റർ ശ്രീലത.ബി.വി ഉദ്ഘാടനം ചെയ്യും.പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ അദ്ധ്യക്ഷതവഹിക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് മുഖ്യപ്രഭാഷണം നടത്തും.ജില്ലാപഞ്ചായത്തംഗം സോഫിതോമസ് സമ്മാനദാനം നിർവഹിക്കും.തൊളിക്കോട് പഞ്ചായത്ത് സി.ഡി.എസ് അദ്ധ്യക്ഷ ഷംനാനവാസ് പ്രതിഭകളെ അനമോദിക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻമാരായ തോട്ടുമുക്ക് അൻസർ,അനതോമസ്,ആർ.ലിജുകുമാർ,ശോഭനകുമാരി,എൻ.എസ്.ഹാഷിം,കെ.ഉവൈസ്ഖാൻ,എൻ.ഗോപാലകൃഷ്ണൻ, എന്നിവർ പങ്കെടുക്കും.