മുടപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് പിന്തുണ നൽകി കിഴുവിലം,കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.എൻ.ഇ.എസ് ബ്ലോക്കിൽ നിന്നും ആരംഭിച്ച പ്രകടനം പുളിമൂട് ജംഗ്ഷനിൽ സമാപിച്ചു.മുൻ ജി.എസ്.ടി.യു അദ്ധ്യക്ഷൻ ജെ.ശശി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ,​മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയന്തി കൃഷ്ണൻ,പാർലമെന്ററി പാർട്ടി ലീഡർ അനന്ദകൃഷ്ണൻ നായർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കിഴുവിലം രാധാകൃഷ്ണൻ,ഷെരീഫ് പനയത്തറ,ഷാനവാസ് എം.കെ.കെ,ഡി.ബാബുരാജ്,ഷൈജു കുറക്കട,രാജു,അനിൽ പുളിമൂട്,നൗഷാദ് ഒ.ഐ.സി.സി,മണികണ്ഠൻ കുറക്കട,സാദിഖ്,സൈന,അജിത,വത്സലകുമാരി,സലീന,താഹ മണലുള,സുദർശനൻ,മുരളീധരൻ,വിനുകുമാർ,സജീവ്,കുമാർ,നവാസ്,മോഹൻലാൽ,മുരളി,സുബൈർ കുഞ്ഞു റഫീഖ്,ഉദയകുമാർ,സജി,പ്രേംചന്ദ്,രാഹുൽ,സുജിത്ത്,ശ്രീധരൻ,പ്രഭാകരൻ,മനാഫ്,ഉത്തമൻ,സുബീഷ് തുടങ്ങിയവർ പങ്കെടുത്തു.