photo

നെടുമങ്ങാട് : പ്രസിദ്ധമായ നെടുമങ്ങാട് ഓട്ടത്തിന്റെ ഭാഗമായി ശ്രീമുത്താരമ്മൻ ക്ഷേത്രത്തിലും ശ്രീമുത്തുമാരിയമ്മൻ ദേവസ്ഥാനത്തും ഇന്നലെ രാവിലെ കുത്തിയോട്ടക്കാരുടെ വ്രതാരംഭവും സമൂഹപൊങ്കാലയും നടന്നു.വൈകിട്ട് തൃക്കൊടിയേറി.മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ തന്ത്രി എസ്.ദാമോദരൻ നമ്പൂതിരിയും മേൽശാന്തി ജിഷ്ണു.കെ.നമ്പൂതിരിയും കാർമ്മികരായി.ട്രസ്റ്റ് രക്ഷാധികാരി പി.അപ്പു ആചാരി,പ്രസിഡന്റ് എസ്.മുരുകൻ ആചാരി,സെക്രട്ടറി സി.ആർ.മധുലാൽ, ട്രഷറർ പി.ജ്യോതിരാജ് എന്നിവർ നേതൃത്വം നൽകി.മുത്താരമ്മൻ ക്ഷേത്രത്തിൽ തന്ത്രി കൊല്ലൂർ അത്തിയറമഠം കൃഷ്ണപ്രശാന്ത്, പൂജാരിമാരായ എൻ.രാമൻപിള്ള,എൻ.രാമമോഹൻ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.ട്രസ്റ്റ് പ്രസിഡന്റ് എം.നടരാജപിള്ള,സെക്രട്ടറി ജി.എസ്.ഹരികുമാർ,ട്രഷറർ എസ്.ആർ.കിഷോർ എന്നിവർ മേൽനോട്ടം വഹിച്ചു.12ന് രാത്രി 9നാണ് രണ്ടു ക്ഷേത്രങ്ങളിലും അമ്മൻകൊട കുത്തിയോട്ടവും അനുഗ്രഹിച്ച് എഴുന്നള്ളത്തും.മുത്താരമ്മൻ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30 ന് തിരുവാതിര, രാത്രി 8 ന് പാട്ടും നൃത്തവും - ഉത്സവരവ്.മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ വൈകിട്ട് 5 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി, ബി.ജെ.പി നേതാവ് വി.വി.രാജേഷ്, മുനിസിപ്പൽ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ പങ്കെടുക്കും. 7.30 ന് ഭരതനാട്യം.കഴിഞ്ഞ 6 ന് ഓട്ടം കൊടിയേറിയ ശ്രീമേലാങ്കോട് ദേവി ക്ഷേത്രത്തിൽ വൈകിട്ട് 7.10 ന് നൃത്താഞ്ജലി, 8.30 ന് സംഗീതനിശ. നാളെ രാവിലെ 10 ന് നാഗരൂട്ട്, വൈകിട്ട് 6 ന് തിരുവാതിരക്കളി, 8 ന് കൊടിയേറ്റം - പാട്ടുമാമാങ്കം എന്നിവ ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ജെ.കൃഷ്ണകുമാറും സെക്രട്ടറി ബി.പ്രവീൺകുമാറും അറിയിച്ചു.