hi

കിളിമാനൂർ:കിളിമാനൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സ്നേഹ ഭവനത്തിന്റെ താക്കോൽദാനവും എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും ടിങ്കറിംഗ് ലാബിന്റെയും ഉദ്ഘാടനവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് അഡ്വ.യു.എസ്.സുജിത്ത് സ്വാഗതം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ എ.നൗഫൽ റിപ്പോർട്ട് അവതരിപ്പിച്ചു.എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഗോപകുമാർ സ്നേഹ ഭവനം പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, വാർഡ് മെമ്പർ കൊട്ടറ മോഹൻകുമാർ, എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോഡിനേറ്റർ ഡോ.ജേക്കബ് ജോൺ,ജവാദ്,പഴയ കുന്നുമ്മൽ പഞ്ചായത്ത് വാർഡ് മെമ്പർ പി.ഹരീഷ്,എൻ.എസ്.എസ് റീജിണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ,ബിനു പി.ബി,കിളിമാനൂർ എ.ഇ.ഒ വി.എസ്.പ്രദീപ്,കിളിമാനൂർ ബി.പി.സി കെ.നവാസ്,എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീജ,എസ്.എം.സി ചെയർമാൻ ബി.ഷാജി,ഡെപ്യൂട്ടി എച്ച്.എം ഡോ.എൻ.അനിൽകുമാർ,നൗഷാദ്,സെക്രട്ടറി ബൈജു,സ്കൂൾ ലീഡർ അർഷദ്, എൻ.എസ്.എസ് ലീഡർ തീർത്ഥ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എൻ.സുനിൽകുമാർ നന്ദി പറഞ്ഞു.