
തിരുവനന്തപുരം:കെ.എസ്.എഫ്.ഇ യുടെ അംഗീകൃത ഒാഹരി മൂലധനം 100കോടിയിൽ നിന്ന് 250കോടിയാക്കി ഉയർത്തി.ചിട്ടി അടക്കമുളള ബിസിനസുകൾ കൂടുതൽ വിപുലമാക്കാൻ ഇത് സഹായിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 2016ലാണ് മൂലധനം 50കോടിയിൽ നിന്ന് 100കോടിയാക്കിയത്.
കാലിക്കറ്ര് വി.സിയെ
പുറത്താക്കിയ
ഉത്തരവിൽ തിരുത്ത്
തിരുവനന്തപുരം: നിയമനത്തിൽ അപാകത കണ്ടെത്തി കാലിക്കറ്റ് സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.ജെ. ജയരാജിനെ പുറത്താക്കിയ ഉത്തരവിൽ തിരുത്തൽ വരുത്തി രാജ്ഭവൻ. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗമായിരുന്ന ഡോ.വി.കെ രാമചന്ദ്രനെ സർക്കാരിന്റെ പ്രതിനിധിയായാണ് ഉത്തരവിൽ രേഖപ്പെടുത്തിയത്. അദ്ദേഹം സർവകലാശാലയുടെ പ്രതിനിധിയായായിരുന്നു. ഇതാണ് തിരുത്തിയത്.
5 തടവുകാരുടെ
മോചനത്തിന്
അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് അഞ്ച് തടവുകാരെ വിട്ടയയ്ക്കാനുള്ള ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇവരെ വിട്ടയയ്ക്കാൻ മന്ത്രിസഭാ യോഗമാണ് ഗവർണർക്ക് ശുപാർശ ചെയ്തത്. ഉടൻ ഗവർണർ അനുമതി നൽകി.